Sunday, May 12, 2024
spot_img

യുവതിയെ പീഡിപ്പിച്ചു,ഭീഷണിപ്പെടുത്തി 90 ലക്ഷവും കവര്‍ന്നു;തലശ്ശേരി സ്വദേശി നിയാസ് പിടിയിൽ

തൃശ്ശൂര്‍:യുവതിയെ പീഡിപ്പിക്കുകയും കൂടാതെ ഭീഷണിപ്പെടുത്തി 90 ലക്ഷം കവരുകയും ചെയ്ത പ്രതി അറസ്റ്റിൽ.തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് പിടിയിലായത്.നഗരത്തിലെ ഐസ്ക്രീം പാർലർ ജീവനക്കാരനായിരുന്ന പ്രതി,ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്.

പിന്നാലെ ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി പണം നൽകിയത്. വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ് നിയാസ്.

Related Articles

Latest Articles