കൊൽക്കത്ത : രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണ പ്രക്രിയയിൽ ഗുൽഷൻ കോളനിയിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വിവരങ്ങൾ പുറത്ത്.കോളനിയിൽ മൂന്നു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിലും ഇവരിൽ 90%ത്തിനും വോട്ടില്ല എന്നത് എസ് ഐ ആറിൽ തെളിയിക്കപ്പെട്ടിരിക്കുകയാണ്.താമസക്കാരിൽ ഭൂരിഭാഗത്തിനും തിരിച്ചറിയൽ രേഖകൾ യാതൊന്നുമില്ല.
ബംഗാളിൽ കാലാകാലങ്ങളായി നടന്നു വരുന്ന അക്രമ സംഭവങ്ങളിൽ മമതയെയും തൃണമൂൽ ഭരണകൂടത്തെയും താങ്ങി നിർത്തിയത് ഇവിടത്തെ ബംഗ്ലാദേശി ക്രിമിനലുകളായിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്ത താമസക്കാർ ബംഗ്ലാദേശികൾ ആകാനാണ് സാധ്യത.
ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണകാലം മുതൽ, ഈ സ്ഥലം അനധികൃത നിർമ്മാണങ്ങളുടെ കേന്ദ്രമാണ്. ഇവിടെ ബംഗ്ലാദേശികൾ അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ ഭരണം വന്നപ്പോഴേക്കും ഇവിടം ബംഗ്ലാദേശി ക്രിമിനൽ സംഘത്തിന്റെ കോട്ടയായി മാറിയിരുന്നു .
“ബംഗാളിലെ വോട്ടർ പട്ടികയിൽ ടിഎംസി കൃത്രിമം കാണിക്കുന്നത് ഇങ്ങനെയാണ് – യഥാർത്ഥ പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറുകയും ചെയ്യുന്നു”. ബിജെപി വക്താവ് അമിത് മാളവ്യ ട്വിറ്ററിൽ ആരോപിച്ചു.

