Sunday, May 19, 2024
spot_img

99.69 % വിജയം ! എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ കുറവ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫല പ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എൽസി., എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 427153 വിദ്യാർത്ഥികളിൽ 425563 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷത്തേക്കാൾ 0.01 % കുറവാണിത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 99.70 ആയിരുന്നു.

71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത്. വൈകുന്നേരം നാല് മണി മുതല്‍ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും. പരീക്ഷാഫലം അറിയാന്‍ https://pareekshabhavan.kerala.gov.in , www.prd.kerala.gov.in , https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്

Related Articles

Latest Articles