Sunday, October 25, 2026

ഇനി വേണ്ടത് 24 ലക്ഷം !മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പതിനാറു വയസുകാരി സുമനസുകളുടെ സഹായം തേടുന്നു

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പതിനാറു വയസുകാരി സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കാക്കമൂല,കുളത്തിൻകര പുത്തൻവീട്ടിൽ അഞ്ജലി എസ് നായരാണ് ചികിത്സാ സഹായം കാത്തിരിക്കുന്നത്. അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാൽ അഞ്ജലിക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കും.

എന്നാൽ നിർധന കുടുംബത്തിലെ അംഗമായ അഞ്ജലിക്ക് തിരുവനന്തപുരം ആർസിസിയിൽ നടത്തുന്ന ശസ്ത്രക്രിയക്കുള്ള 30 ലക്ഷം രൂപ താങ്ങാവുന്നതിലും അപ്പുറമാണ്. ശസ്ത്രക്രിയയ്ക്കായി ഇതുവരെ 6 ലക്ഷം രൂപ സ്വരൂപിച്ചു. ഇനിയും 24 ലക്ഷം രൂപ വേണം. എസ്ബിഐ മെഡിക്കൽ കോളേജ് ക്യാമ്പസ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കരുണ വറ്റാത്ത സുമനസുകളുടെ സഹായം തങ്ങളെ തേടിയെത്തുമെന്ന് പ്രതീക്ഷയിലാണ് അഞ്ജലിയും കുടുംബവും

അക്കൗണ്ട് നമ്പർ : 41310863551, IFSC : SBIN0010707

Related Articles

Latest Articles