പരിയാരം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി പീഡനത്തിരയായ സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിലായി.
ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് സംഭവത്തിൽ പോക്സോ നിയമപ്രകാരം ഇയാളെ പരിയാരം പോലീസ് അറസ്റ്റു ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ ലൈംഗികാതിക്രമം കുട്ടി അദ്ധ്യാപികയോട് വിവരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്.

