Sunday, June 16, 2024
spot_img

910 കോടി രൂപ ! ഹാരി കെയ്‌നിനെ റാഞ്ചി ബയേൺ മ്യൂണിക്ക്

ബെര്‍ലിന്‍: ഇംഗ്ളീഷ് പ്രീമിയർ ലീഗ് ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌നിനെ റാഞ്ചി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. 100 മില്യണ്‍ യൂറോ (ഏകദേശം 910 കോടി രൂപ) മുടക്കിയാണ് താരത്തെ ബയേണ്‍ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

പ്രമുഖ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നാലുവര്‍ഷത്തെ കരാറിലാണ് താരം ബയേണിലെത്തുന്നത്. 30 കാരനായ കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി 317 മത്സരങ്ങളില്‍ നിന്നായി 213 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 58 ഗോളുകളും നേടി. രാജ്യത്തിനും ക്ലബിനും വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാണ് ഹാരി കെയ്‌ൻ .
സാദിയോ മാനെ സൗദി ക്ലബായ അൽ നാസറിലേക്ക് പോയതോടെയാണ് ബയേൺ പുത്തൻ താരത്തെ ടീമിലെത്തിച്ചത്

Related Articles

Latest Articles