Sunday, September 20, 2026

വെള്ളക്കെട്ടിൽ വീണു ; ചാലക്കുടിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ 2 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചാലക്കുടി : അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിനോടു ചേർന്നുള്ള വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരി മരിച്ച നിലയിൽ. ജാർഖണ്ഡ് സ്വദേശിനിയായ അനന്യയാണു മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. ടൈൽ കമ്പനിയിലെ തൊഴിലാളികളായ കുട്ടിയുടെ മാതാപിതാക്കൾ ചന്ദ്രദേവും അനുവും ഇന്നു ജോലിക്കു പോയിരുന്നില്ല. ഇവർ ഷെഡിൽ വിശ്രമിക്കുന്നതിനിടെ കുട്ടി കളിച്ചു പുറത്തേക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് കരുതുന്നത്. കുട്ടിയെ കാണാതെ ഇരുവരും നടത്തിയ തിരച്ചിലിലാണു കുട്ടിയെ വെള്ളം നിറഞ്ഞ കുഴിയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടനടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചാലക്കുടി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Latest Articles