Kerala

കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​’​തി​ല​ക​’ക്കു​റി​ ​മായാതെ ഇന്നും ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ; മലയാള സിനിമയുടെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ

കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ (Malayalam Movie) ​ആ​ ​’​തി​ല​ക​’ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​ ​പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും,​ ​മൂ​ന്നാം​ ​പ​ക്ക​ത്തി​ലെ​ ​ത​മ്പി​ ​മു​ത്ത​ശ്ശ​നും,​ ​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ടി​ലെ​ ​ന​ടേ​ശ​ൻ​ ​മു​ത​ലാ​ളി​​യും,​ ​യ​വ​നി​ക​യി​ലെ​ ​വ​ക്ക​ച്ച​നും, ​കീ​രി​ട​ത്തി​ലെ​ ​അ​ച്യു​ത​ൻ​ ​നാ​യ​രും,​ ​സ്ഫ​ടി​ക​ത്തി​ലെ​ ​ചാ​ക്കോ​ ​മാഷും, ​ കാ​ട്ടു​ ​കു​തി​ര​യി​ലെ​ ​കൊ​ച്ചു​വാ​വ​യുമൊ​ക്കെ​ ​മ​ല​യാ​ളി​ക​ളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012​ ​സെ​പ്തം​ബ​ർ​ 24​ ​നാ​യി​രു​ന്നു​ ​തി​ല​ക​നെ​ന്ന​ ​മ​ഹാ​ ​വി​സ്മ​യം​ ​മ​ല​യാ​ള​ ​സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞ​ത്. ആ മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒൻപത് വർഷങ്ങൾ തികയുകയാണ്. എന്നാൽ ആ അതുല്യപ്രതിഭയുടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

നാടകത്തിന്റെ കൈ പിടിച്ച് സിനിമയിലേക്ക്

രാജ്യം കണ്ട മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് തിലകൻ (Thilakan) എന്ന അതുല്യപ്രതിഭ . സ്വാഭാവികമായ ഡയലോഗ് പ്രസന്റേഷനിലൂടെ തനതായ അഭിനയശൈലിയുടെ ഉടമ. മുഴുവൻ പേര് സുരേന്ദ്രനാഥ് തിലകൻ. ആറാം വയസ്സിൽത്തന്നെ അഭിനയത്തിന്റെ പ്രതിഭ കാട്ടിയ തിലകൻ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു.1955ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് “മുണ്ടക്കയം” നാടകസമിതിക്ക് രൂപം കൊടുത്തു. 1966 വരെ കെപിഎസിയുടെ ഭാഗമായിരുന്ന തിലകൻ പിന്നീട് കൊല്ലം കാളിദാസകലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ നാടകസംഘങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് പി.ജെ ആന്റണി രൂപം കൊടുത്ത നാടകസമിതിയിലും പ്രവർത്തിച്ചു. പി ജെ ആന്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നു. റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിരുന്നു. പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹത്തിനു ലഭിച്ചത്.

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചുപറ്റാൻ തിലകനായി. 1981-ൽ “കോലങ്ങൾ” എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, (Spadikam) കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പി എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

പുരസ്കാരത്തിളക്കം

പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായത്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത “ഉൾക്കടൽ” എന്ന ചലച്ചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം കുറിച്ചത്.1982ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് കരസ്ഥമാക്കി. തുടർന്ന് ഏറെ അവാർഡുകൾ തിലകനെത്തേടിയെത്തി.1990ൽ അജയൻ സംവിധാനം ചെയ്ത “പെരുന്തച്ചൻ”, (Perumthachan) 1994ൽ “സന്താനഗോപാലം,ഗമനം” എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ അക്കൊല്ലങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി. 2007ൽ ഏകാന്തം എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്ക്കാരം നേടി. 2009ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി തിലകനെ ആദരിച്ചു. സിനിമാരംഗത്ത് തന്നെ സജീവമായി രംഗത്തുള്ള ഷമ്മി തിലകൻ,സംസ്ഥാന സർക്കാരിന്റെ തന്നെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് ജേതാവും നടനുമായ ഷോബി തിലകൻ തുടങ്ങിയവർ മക്കളാണ്.

admin

Recent Posts

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുന്നില്ല !കെ സുധാകരൻ കടുത്ത അതൃപ്തിയിൽ !

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…

3 mins ago

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…

34 mins ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…

1 hour ago

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

2 hours ago

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

2 hours ago