Sunday, May 5, 2024
spot_img

അന്നത്തെ കളിപ്പാട്ടത്തിലെ മോഹൻലാലിൻറെ മകൾ ഇവിടെയുണ്ട്: ഇന്ന് ഇന്റർനാഷണൽ അവാർഡ് നേടിയ സംവിധായികയായി

80 കളിലെയും, 90 കളിലെയും കാലഘട്ടത്തിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം ബാലതാരങ്ങളായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. അതിൽ മിക്കവരും ഇന്ന് മലയാളം സിനിമയുമായി ബന്ധമില്ലാതെ പല മേഖലകളിൽ തിളങ്ങുകയാണ്. എന്നാൽ ചിലർ ഇന്നും മലയാള സിനിമയിലെ സംവിധായകരായും അഭിനേതാക്കളായും പ്രവർത്തിക്കുന്നുണ്ട്.

അങ്ങനെ വേണു നാഗവള്ളി സംവിധാനം ചെയ്ത എന്നത്തേയും ഹിറ്റ് ചിത്രമായ ‘കളിപ്പാട്ടം’ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെയും ഉർവശിയുടെയും മകളായി അഭിനയിച്ച ബാലതാരമാണ് ദീപ്തി പിള്ള. എന്നാൽ ഇന്ന് ആ പെൺകുട്ടി ദേശീയ പുരസ്കാര ജേതാവായ ശിവന്റെ മകനും സംവിധായകനുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ്. സന്തോഷ്‌, സംഗീത് ശിവൻമാരുടെ ഇളയ സഹോദരനാണ് സഞ്ജീവ്.

അതേസമയം അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ദീപ്തി പിള്ള ഇപ്പോൾ. ദീപ്തി സംവിധാനം ചെയ്ത ‘ഡീകോഡിംഗ് ശങ്കർ’ എന്ന ഡോക്യുമെന്ററിയ്ക്ക് ടോറേന്റോ ഇന്റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററി അവാർഡ് ലഭിച്ചു. ശങ്കർ മഹാദേവന്റെ ബയോഗ്രഫിയാണ് ഇത്.

Adv. Deepti Pillay Sivan (@DeeptiSivan) | Twitter
International recognition for film on Shankar Mahadevan - The Hindu

മൂന്നിലൊന്ന് എന്ന ചിത്രത്തിൽ ദീപ്‌തി വീണ്ടും മലയാള സിനിമയിൽ തിളങ്ങിയിരുന്നു. മാത്രമല്ല ഭർത്താവ് സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ‘അപരിചിതൻ’ എന്ന മലയാളം ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയും ദീപ്തി പ്രവർത്തിച്ചിരുന്നു. സീ എന്റർടെയിൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ്ഡായും ദീപ്തി പ്രവർത്തിക്കുന്നുണ്ട്.

Related Articles

Latest Articles