Sunday, May 5, 2024
spot_img

ഇതൊരു വെറൈറ്റി മത്സരം… ആഫ്രിക്കൻ ഒച്ചുകളെ പിടിച്ചുകൊടുത്താൽ ഇനി കൈനിറയെ സമ്മാനം

ആലപ്പുഴ: ആഫ്രിക്കൻ ഒച്ചുകളെ പിടിച്ചുകൊടുത്താൽ ഇനി കൈനിറയെ സമ്മാനം ലഭിക്കും. മറ്റെവിടെയുമല്ല, സംഭവം നമ്മുടെ സ്വന്തം ആലപ്പുഴയിൽ തന്നെയാണ്. ഒരു നാടിന് മൊത്തം ഭീഷണിയായ ആഫ്രിക്കൻ ഒച്ചിനെ ഓടിക്കാനുള്ള അവസാന പരീക്ഷണത്തിലാണ് ആലപ്പുഴ മുഹമ്മയിലെ ഒരു ഗ്രാമം. അതുകൊണ്ടുതന്നെയാണ് മുഹമ്മ പഞ്ചായത്തിലെ 12ാം വാർഡിൽ ആഫ്രിക്കൻ ഒച്ചിനെ പിടിക്കൽ ഒരു മത്സരമായി. ഇതിനോടകംതന്നെ നിരവധി പേർ ഇവിടെ മത്സരത്തിനിറങ്ങിക്കഴിഞ്ഞു. 10 പേർ മത്സരത്തിന്റെ സമ്മാനമായ ഓണം ബംബർ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 25,000ഓളം ഒച്ചുകളെ പിടിച്ച് ഇവർ നശിപ്പിച്ചുകഴിഞ്ഞു.

മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി ചന്ദ്രയുടേതാണ് ഒച്ചിനെപ്പിടിക്കാനുള്ള ഈ ബംബർ ആശയം ആദ്യം മുന്നോട്ടുവച്ചത്. ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ ഏറ്റവും കൂടുതൽ ഒച്ചിനെ പിടിച്ചവർക്ക് ഓണം ബംബർ സമ്മാനമായി നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടിക്കറ്റും സ്വന്തമാക്കി ബംബർ നറുക്കെടുപ്പ് കാത്തിരിക്കുന്നത്. ഏറ്റവുമധികം ഒച്ചിനെപ്പിടിച്ച് ഒന്നാമതെത്തിയ പി ബി തിലകൻ ഇതുവരെ പിടികൂടിയത് 1250 ഒച്ചുകളെയാണ്.

മത്സരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയാണ്. ഇതിൽ വിജയിക്കുന്നവർക്ക് രണ്ട് താറാവുകളെ നൽകാനാണ് മത്സരം നടത്തുന്നവർ ആലോചിക്കുന്നത്. ഒരു വർഷത്തെ മാരത്തൺ മത്സരത്തിലൂടെ വാർഡിനെ പൂർണ്ണ ആഫ്രിക്കൻ ഒച്ച് രഹിക ഗ്രമമാക്കുകയാണ് ഇതിലൂടെ നാട്ടുകാരുർ ലക്ഷ്യമിടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles