Thursday, October 1, 2026

കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം: പ്രണബ് മുഖര്‍ജിയുടെ മകള്‍ രാഷ്ട്രീയം ഉപേക്ഷിച്ചതിന് പിന്നാലെ പാർട്ടി വിട്ട് ഗോവ മുൻ മുഖ്യമന്ത്രിയും

ദില്ലി: കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒടുവിലായി 40 വർഷത്തെ സേവനത്തിനൊടുവിൽ മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറോയും പാർട്ടി വിട്ടു. അദ്ദേഹം നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.

മഹിള കോൺഗ്രസ് ദേശീയ അദ്ധ്യക്ഷയായിരുന്ന സുഷ്‌മിത ദേബിന് ശേഷം കോൺഗ്രസ് വിട്ട് ടി.എം.സിയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഇദ്ദേഹം. അതേസമയം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി ദിവസങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരിന്നു. രാഷ്ട്രീയം തനിക്ക് ഇണങ്ങുന്നതല്ലെന്നും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി ശര്‍മിഷ്ഠയുടെ സഹോദരനും കോണ്‍ഗ്രസ് മുന്‍ എംപിയുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

പഴയ കോൺഗ്രസ് നേതാക്കളുടെ പാർട്ടികൾ പല സംസ്ഥാനങ്ങളിലും പ്രമുഖ രാഷ്ട്രീയ ശക്തികളാണ്. ബംഗാളിൽ മമതാ ബാനർജി, ആന്ധ്രയിൽ ജഗമോഹൻ റെഡ്ഡി, തെലങ്കാനയിൽ ചന്ദ്രശേഖര റാവു എന്നീ പഴയ കോൺഗ്രസുകാരാണ്‌ ഭരിക്കുന്നത്. മഹാരാഷ്ടയിൽ ശരദ് പവാറിന്റെ എൻ.സി.പി. പഴയ കോൺഗ്രസുകാരാണ്.

Related Articles

Latest Articles