Sunday, January 11, 2026

വധഭീഷണി; ഒളിംപ്യന്‍ മയുഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ച് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ യോഗം

തൃശൂര്‍: ഒളിംപ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാന്‍ തീരുമാനിച്ച് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ യോഗം . സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയൂഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് വധഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ബി കാറ്റഗറി സുരക്ഷ നല്‍കാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ യോഗം തീരുമാനിച്ചത്. യോഗത്തിൽ മയൂഖ ജോണിയുമായി ഗൂഗിള്‍ മീറ്റ് മുഖേന സംസാരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ ഡി ബാബു, തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് (റൂറല്‍) ജി പൂങ്കുഴലി തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് (സിറ്റി) ആര്‍ ആദിത്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം സംരക്ഷണത്തിന്റെ പൊതുവായ ചുമതല ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കും. സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും യോഗം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles