കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോടിന് സമീപം സൈനീകര്‍ (Army) സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞു. സെക്കന്തരാബാദില് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ദേശിയ പാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം.
കാല്‍നട യാത്രികന്‍ ക്രോസ്സ് ചെയ്യാന്‍ ശ്രമിക്കുന്ന കണ്ട ട്രക്ക് ഡ്രൈവര്‍ വാഹം വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് റോഡില്‍ മറിയുകയായിരിന്നു. 18 സൈനീകരാണ് ട്രക്കിലുണ്ടായിരുന്നത്. ഇതില്‍ സന്തോഷ്,ബിമലേഷ്,ബാലു,മൂര്‍ത്തി,മരുതരാജാ,ആനന്ദരാജ,വിനോദ്,മനോജ്കുമാര്‍ തുടങ്ങി എട്ടോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

