Wednesday, December 17, 2025

ഷാരൂഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ്: ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം അഞ്ച് പ്രതികളുടെ ജാമ്യഹർജിയിലുള്ള വാദം ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. പ്രതികള്‍ സമര്‍പ്പിച്ച ഹർജികളില്‍ എന്‍.സി.ബിയോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചാണ് കോടതി വാദം മാറ്റിവെച്ചത്. കൂടാതെ മറുപടി ബുധനാഴ്ച്ച സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

നിലവില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പെടെ 20 പേരാണ് കേസില്‍ അറസ്റ്റിലുള്ളതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. ആര്യന്റെ ഡ്രൈവറുടെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സിനിമാ നിര്‍മാതാവ് ഇംതിയാസ് കത്രിക്ക് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles