Tuesday, November 24, 2026

കോട്ടയത്ത് സുഹൃത്തുക്കള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍; പിന്നിൽ ദുരൂഹതയെന്ന് പോലീസ്

കോട്ടയം: കോട്ടയത്ത് സുഹൃത്തുക്കള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ (Dead Body Found). സത്യന്‍ എന്നയാള്‍ തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപമുള്ള തോട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തായ സുനില്‍കുമാര്‍ ശ്മശാനത്തിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

ഇന്ന് രാവിലെയാണ് സുനിലിന്റെയും സത്യന്റെയും മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Related Articles

Latest Articles