ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 15,906 പുതിയ കൊവിഡ്-19 കേസുകള്‍. 561 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആകെ രോഗബാധിതരിൽ ഒരു ശതമാനത്തിൽ താഴെയാണ്. നിലവിൽ രാജ്യത്ത് കോവിഡ് (Covid) രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ 1,72,594 പേരാണ്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. സജീവമായ കേസുകള്‍ മൊത്തം അണുബാധകളുടെ 1 ശതമാനത്തില്‍ താഴെയാണ്, നിലവില്‍ 0.51% ആണ്, 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 80 ലക്ഷത്തോളം കോവിഡ് വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതോട് കൂടി രാജ്യത്ത് ആകെ 102.10 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
ഇന്നലെ കേരളത്തില്‍ 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

