Thursday, September 24, 2026

ശ്രീനഗറില്‍ സുരക്ഷാ സേനക്കു നേരെ ഭീകരാക്രമണം; സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർത്തു

ജമ്മു: ശ്രീനഗറിൽ സുരക്ഷാസേനയ്ക്കുനേരെ ഭീകരാക്രമണം. ശ്രീനഗര്‍ ബെമിനയില്‍ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജിന് സമീപം വെച്ചാണ് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സ്ഥലത്ത് അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വാഹനത്തിൽ എത്തിയ സംഘം ആശുപത്രിയ്‌ക്ക് മുൻപിൽ സുരക്ഷയൊരുക്കിയ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം ഭീകരർ കടന്നു കളഞ്ഞു. ആക്രമണത്തിൽ ആളപായമില്ല.

Related Articles

Latest Articles