Monday, September 21, 2026

ആന്ധ്ര തീരത്ത് ചക്രവാതചുഴി; അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

കേരളത്തിൽ അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്.

അറബികടലിൽ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്യുകയാണ്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്രന്യൂന മർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

Related Articles

Latest Articles