അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്ദത്തേത്തുടര്ന്നുണ്ടായ മിന്നല്‍ പ്രളയത്തിൽ (Flood) മൂന്ന് പേര് മരിക്കുകയും 30 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ചെയ്യേറു നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെയാണ് ജില്ലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായത്.
അതേസമയം തിരുപ്പതിയിൽ പ്രളയസമാനമായ സാഹചര്യമായിരുന്നെങ്കിലും മഴ കുറഞ്ഞതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. മഴ കുറഞ്ഞതോടെ തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

