Tuesday, December 30, 2025

‘രക്തം ചിന്തേണ്ടി വന്നാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാനാണ് സർക്കാരിന്റെ ശ്രമം’: കെ സുരേന്ദ്രൻ

കോഴിക്കോട്: കെ റയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിലധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗങ്ങൾ ആലോചിക്കാൻ സർക്കാർ തയ്യാറാവണം. വികസനത്തിന് മുൻഗണന ക്രമം നൽകി പദ്ധതികൾ നടപ്പാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയെ എതിർക്കുക എന്നതാണ് ബിജെപി നിലപാട്. രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവിക്കില്ല. നന്ദിഗ്രാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പിണറായി വിജയൻ സർക്കാർ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles