Thursday, September 24, 2026

തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന, ശുപാര്‍ശക്കെതിരെ പള്ളികളില്‍ പ്രമേയം വായിച്ച് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന നിയമപരിഷ്കരണ കമ്മീഷൻ ശിപാർശയ്ക്കെതിരെ ഓർത്തഡോക്സ് സഭ. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാർശയ്ക്കെതിരെ ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രമേയം വായിച്ചു.

ഓർത്തഡോക്സ് പള്ളികളിലാണ് ഇന്ന് രാവിലെ പ്രമേയം വായിച്ചത്. കമ്മിഷൻ ശുപാർശകൾ രാജ്യത്തെ നിയമസംവിധാനങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഒരു വിഭാഗത്തിന് മാത്രം ബാധകമാകുന്ന നിയമം നിർമിക്കാൻ ശ്രമിക്കുന്നത് അധാർമികമാണെന്നും പരിഗണനയ്ക്ക് പോലും എടുക്കാതെ ശുപാർശ തള്ളിക്കളയണമെന്നും ഓർത്തഡോക്സ് സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related Articles

Latest Articles