Thursday, December 25, 2025

റോഡരികിലെ ബൈക്കില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ചു; നാല് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: റോഡരികിലെ ബൈക്കില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ച്‌ നാല് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒബാ ജില്ലയിലെ മാര്‍ക്കറ്റില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വെച്ച ബോംബ് റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച്‌ പൊട്ടിക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ ജില്ലാ പോലീസ് മേധാവിയുടെ വാഹനം ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു.

Related Articles

Latest Articles