Thursday, January 1, 2026

പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായിരുന്നു. വീട്ടിനകത്തെ ഹാളിലാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരനുമാണ് മൃതദേഹം ആദ്യം കണ്ടത്.

അഭിജിത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിതുര പൊലീസ് കേസെടുത്തു.

Related Articles

Latest Articles