Friday, November 20, 2026

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 2 മരണം, 15 പേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ (Gujarat) പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.”

30 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹല്‍ പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു. രുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജിഎഫ്എല്ലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റാണ് സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചത്.

Related Articles

Latest Articles