തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യം അനുവദിച്ച് സർക്കാർ.
കെഎസ്ആർടിസി പെൻഷന് വേണ്ടി 146 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സഹകരണ ബാങ്കുകളിൽ നിന്നും കടമെടുത്താണ് സാമ്പത്തിക സഹായം നൽകുന്നത്.
മാത്രമല്ല പ്രത്യേക സാമ്പത്തിക സഹായമായി കെഎസ്ആർടിസിക്ക് 15 കോടി രൂപ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
നവംബറിലെ പെന്ഷന് മുടങ്ങിയ സാഹചര്യത്തിനാണ് നടപടി. പെന്ഷന് വിതരണം ഉടന്‍ തുടങ്ങും.

