അഞ്ചാലുംമൂട്: സിനിമാഗാനം ഇടാന്‍ സമ്മതിക്കാത്തതിനെ തുടർന്ന് അച്ഛനെയും മകനെയും യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചു. വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാന്‍ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് യുവാവിന് പ്രകോപനം ഉണ്ടായത്. മകനെ അക്രമിയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പനയം ചോനംചിറ ബാബു ഭവനില്‍ ബൈജു (37) ആണ് പിടിയിലായത്.
വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം നടത്തിയത്. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജെന്റ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, ഹരികുമാര്‍, സിറാജുദ്ദീന്, സി.പി.ഒ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.