Sunday, May 19, 2024
spot_img

പെട്രോള്‍ പമ്പിൽ ഫോണ്‍ ഉപയോഗിച്ചു; എതിര്‍ത്ത ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു ആക്രമണം. പമ്പിലെ ജീവനക്കാരനായ അനന്തുവാണ് ആക്രമണത്തിനിരയായത്. പമ്പിൽ ഫോണ്‍ ഉപയോഗിച്ചത് എതിര്‍ത്തതിനാണ് ജീവനക്കാരനെ വെട്ടിയത്.

അനന്തുവുമായി വഴക്കിട്ട ശേഷം മടങ്ങിപ്പോയ സംഘം വെട്ടുകത്തിയുമായി തിരിച്ചെത്തി വെട്ടുകയായിരുന്നു. സംഘാംഗങ്ങള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Related Articles

Latest Articles