Monday, December 22, 2025

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവ പര്യന്തം ശിക്ഷ വിധിച്ച് കോടതി: വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചെരുപ്പെറിഞ്ഞ് പ്രതി

സൂറത്ത്: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് പ്രതി. ഗുജറാത്തിലെ (Gujarat) സൂററ്റിലെ പ്രത്യേക ജില്ലാ പോക്സോ കോടതിയിലാണ് 27 കാരന് ജീവപര്യന്തരം ശിക്ഷ വിധിച്ചത്. പ്രതിയുടെ ഉന്നം തെറ്റിയതിനാൽ ചെരുപ്പ് സാക്ഷിക്കൂടിന്റെ സമീപത്ത് വീണു.

ഏപ്രിൽ 30നാണ് മദ്ധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും കൊലപാതകിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ പോലീസ് സമർപ്പിച്ച 53 തെളിവുകളുടെയും 26 സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി.തുടർന്നാണ് പ്രതിയെ മരണം വരെ ജയിലിലടക്കണമെന്നും പെൺകുട്ടിയുടെ വീട്ടുകാരുടെ അക്കൗണ്ടിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചത്.

Related Articles

Latest Articles