Sunday, May 19, 2024
spot_img

തലസ്ഥാന ജില്ലയിൽ വൻ മയക്കുമരുന്നുവേട്ട; പിടികൂടിയത് ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്കായി എത്തിച്ച ലഹരിവസ്തുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മയക്കുമരുന്നുവേട്ട. സംഭവത്തിൽ കരകുളം മുല്ലശ്ശേരി മുണ്ടൂർ അതുല്യ ഗാർഡൻസിൽ ശരത്തിനെ പിടികൂടി. പ്രതിയുടെ പക്കൽ നിന്നും 1.54 കിലോഗ്രാം കഞ്ചാവ്, 12. ഗ്രാം ഹാഷിഷ് ഓയിൽ, 0.130 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 0.540 മില്ലിഗ്രാം എംഡിഎംഎ, 1.271 ഗ്രാം നെട്രോസെപാം ഗുളികകൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്നുകൾ കടത്താൻ ഉപയോഗിച്ച യമഹ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രിസ്മസ്-ന്യൂഇയർ പ്രമാണിച്ച്, സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ആഘോഷങ്ങളുടെ ഭാഗമായി വൻ മയക്കുമരുന്ന് കടത്തുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പല പ്രദേശങ്ങളിൽ നിന്ന് മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടിയിരുന്നു.

Related Articles

Latest Articles