Saturday, December 27, 2025

പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മതിലകം സ്വദേശി അന്‍സില്‍ (22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. പുതുവര്‍ഷ പുലര്‍ച്ചെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം.

ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരം ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷക്കാനായില്ല.

Related Articles

Latest Articles