രണ്ടാംഭാര്യ ഭർത്താവിനെ ഭീകരനായി മാറ്റുന്നത് നിശബ്ദം കണ്ടുനിന്നു!!! സോണിയ “ആയിഷ” എന്ന ഐഎസ് വധുവായി മാറിയത് ഇങ്ങനെ | Kerala Women
മഹാറാണിയെ പോലെ കഴിയേണ്ട സോണിയ സെബാസ്റ്റ്യൻ ഐഎസ് വധുവായി ആയിഷയായി മാറിയത് ഇങ്ങനെയാണ്. ഐഎസിൽ ചേർന്നതിനു ശേഷം കീഴടങ്ങി അഫ്ഗാനിസ്ഥാനിൽ കഴിയുന്ന മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് പ്രത്യേക നിർദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പഴയ ഐഎസ് വധുവിന് നിർണായകമാകുക കേന്ദ്ര സർക്കാരിന്റെ തീരുമാനം.
എട്ടാഴ്ചയ്ക്കകം എന്താണ് തീരുമാനം എന്ന് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചതോടെ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനം എടുക്കും എന്ന ആകാംക്ഷയിലാണ് സോണിയയുടെ കുടുംബം. അഫ്ഗാൻ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യനെയും മകൾ സാറയേയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് സോണിയയുടെ പിതാവ് സെബാസ്റ്റ്യൻ സേവ്യർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്. 2016ല്‍ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ഇരുവരെയും തിരിച്ചെത്തിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹർജിയില്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താലിബാനും അഫ്ഗാന് സൈന്യവും തമ്മില്‍ നിലവില്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തടവില്‍ കഴിയുന്ന ആയിഷ അടക്കമുള്ളവര്‍ തൂക്കിലേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയിഷയുടെ ഏഴ് വയസ്സുള്ള മകള്‍ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റ്യന്‍ പറയുന്നു. ഭീകരസംഘടനയായ ഐഎസിൽ ചേരുകയും തുടർന്ന് അഫ്ഗാനിസ്താനിൽ കീഴടങ്ങി ജയിലിലാകുകയും ചെയ്ത സോണിയ സെബാസ്റ്റ്യന്റെ കഥ സിനിമയെയും വെല്ലുന്നതാണ്. സ്കൂൾ- കോളേജ് തലത്തിൽ പഠനത്തിലും കലാ വിഷയങ്ങളിലും മിടുക്കിയായിരുന്നു സോണിയ.എം.ജി സർവകലാശാലാ കലോത്സവത്തിന് ഒപ്പന മത്സരത്തിൽ മണവാട്ടിയായി വേഷമിട്ടത് കണ്ട് കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലക്ക് തോന്നിയ പ്രണയമാണ് പിന്നീട് വിവാഹം വരെ കലാശിച്ചത്. ആദ്യമായി ഐഎസിൽ ചേർന്ന മലയാളികളുടെ സംഘത്തലവനാണ് റാഷിദ് എന്നാണ് വിവരം.