Tuesday, September 22, 2026

രാഷ്ട്രപതിയെ അപമാനിച്ചത് തന്നെ; ഡി ലിറ്റ് വിവാദത്തിൽ എല്ലാം തുറന്ന് പറഞ്ഞ് ഗവർണർ; സർക്കാർ വെട്ടിൽ

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ ഒടുവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണ്ണറുടെ ശുപാർശ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന നിലപാടിലായിരുന്ന സർക്കാർ ഇതോടെ വെട്ടിലാക്കി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് താൻ വി സി യോട് ശുപാർശ ചെയ്തിരുന്നതായി ഗവർണ്ണർ സ്ഥിരീകരിച്ചു. പക്ഷെ വി സി ശുപാർശ തള്ളി. ശുപാർശ തള്ളിയ വിവരം ഫോണിലൂടെയാണ് തന്നെ അറിയിച്ചത്. എഴുതിത്തരാൻ ആവശ്യപ്പെട്ടപ്പോൾ ഒട്ടും തൃപ്തികരമല്ലാത്ത ഭാഷയിൽ നിറയെ അക്ഷരത്തെറ്റുകളുള്ള കത്ത് കൈമാറി. ശുപാർശ തള്ളിയശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. കത്തിടപാടുകൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ച നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറൽ തയ്യാറായില്ല. സർക്കാരും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംസ്ഥാനത്തെ ഉണ്ണാതെ വിദ്യാഭ്യാസ മേഖലയെ തുളക്കുന്നു. ഇങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഇന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ കണ്ടപ്പോൾ ഉന്നയിച്ചത്.

ചരിത്രത്തിലില്ലാത്ത വിധം ഗവർണ്ണർ സർവ്വകലാശാല വിസി ക്കും ഉന്നത വിദ്യാഭ്യാസ കൗൺസിലിനും അഡ്വക്കേറ്റ് ജനറലിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ തന്റെ അസംതൃപ്തി അറിയിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചിരിക്കുന്നു. ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഗവർണ്ണറുടെ ഈ പ്രസ്താവനകൾ സൃഷ്ടിച്ചേക്കാം

Related Articles

Latest Articles