Saturday, September 26, 2026

തടി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

മുംബൈ: മുംബൈയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ബൈക്കുളയിലെ മുസ്തഫ ബസാറില്‍ ഇന്ന് പുലര്‍ച്ചയാണ് തീപ്പിടിത്തമുണ്ടായത്.

അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെയും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീപ്പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ബൈകുള ഏരിയയിലെ തടി ഗോഡൗണില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു തീപ്പിടിത്തം. പത്ത് ഫയര്‍ എഞ്ചിനുകളെങ്കിലും സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യം മുംബൈയിലെ ഘട്‌കോപ്പര്‍ ഏരിയയിലെ ഒരു ഗോഡൗണിലും വന്‍ തീപ്പിടിത്തമുണ്ടായി.

Related Articles

Latest Articles