ജനുവരി 14 ന് നടക്കുന്ന മകരസംക്രാന്തി ദിനത്തിൽ ഭക്തർ പുണ്യസ്നാനം ചെയ്യുന്നത് ഹരിദ്വാർ ജില്ലാ ഭരണകൂടം പൂർണ്ണമായി വിലക്കി. “ഹർ കി പൗരി’ മേഖലയിലും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാത്രി 10 മുതൽ ജനുവരി 6 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മകരസംക്രാന്തിക്ക് ഹരിദ്വാറിൽ ഉത്തരാഖണ്ഡ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒമിക്രോൺ വകഭേദം അടക്കം രാജ്യത്താകമാനം കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ആൾക്കൂട്ട നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

