Thursday, November 26, 2026

തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഹോസ്റ്റലുകള്‍ അടച്ചു; ജില്ലയിൽ ക്ലസ്റ്റർ; ആശങ്ക

തൃശൂര്‍: തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ അതി തീവ്ര കോവിഡ് (Covid) വ്യാപനം. കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചതോടെ വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകള്‍ അടച്ചു. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ് കോളജ്.

രോഗം ബാധിച്ചവരില്‍ 11 പേര്‍ പെണ്‍കുട്ടികളാണ്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ലഭിക്കുന്ന സൂചന. കോളജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയും കീഴ്ക്കോടതിയും നടപടികള്‍ ഓണ്‍ലൈനാക്കിയത്. അറിയിപ്പ് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഹൈക്കോടതി ഇറക്കി. അത്ര പ്രധാനപ്പെട്ട, തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ കോടതി നേരിട്ട് വാദം കേള്‍ക്കുകയുള്ളു.

Related Articles

Latest Articles