Wednesday, October 21, 2026

നിങ്ങൾ ഈ 9 കാര്യങ്ങൾ ശീലിച്ചോളൂ, സമ്പത്ത് വർധിക്കും!

പണം നമുക്ക് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ‘പണമില്ലാത്തവൻ പിണം’ എന്നൊരു പഴമൊഴിയുണ്ട്. എത്ര വല്യ സുഹൃത്താണെങ്കിലും പണത്തിനു വേണ്ടി കൈനീട്ടുമ്പോൾ ചിലപ്പോഴെങ്കിലും ആ സുഹൃത്‌ബന്ധത്തിൽ വിള്ളൽ വീഴുന്നത് സ്വാഭാവികം .

എന്നാൽ ഒരു മനുഷ്യായുസ്സെടുത്താൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ധനസമ്പാദനത്തിനായാണ് നീക്കിവച്ചിരുന്നതെന്നു മനസ്സിലാക്കാം. ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തി താഴെവീഴുന്നതുമെല്ലാം കണ്ടിട്ടില്ലേ?

ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 9 കാര്യങ്ങൾ ഇതാ

  1. എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക.
  2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കുക.
  3. ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക.
  4. എന്നും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർഥിക്കുക.
  5. പണം വലിച്ചെറിയാതിരിക്കുക.
  6. സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.
  7. ഭൂമി – സ്വർണ്ണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.
  8. അവനവന്റെ കഴിവിനനുസരിച്ച് അർഹിക്കുന്നവർക്ക് ധാന ധർമ്മങ്ങൾ ചെയ്യുക.
  9. എന്നും പ്രാർഥന ഒരു ശീലമാക്കുക

Related Articles

Latest Articles