Friday, December 26, 2025

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ജവാന്‍ ബല്‍ജിത് സിംഗാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു.

ഇന്ന് രാവിലെ പുല്‍വാമയിലെ രത്‌നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെ രത്‌നിപോരയില്‍ സൈന്യം തെരച്ചില്‍ നടത്തിയിരുന്നു. തീവ്രവാദികളെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയും സൈന്യം തെരച്ചില്‍ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സൈന്യത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Related Articles

Latest Articles