തിരുവനന്തപുരം: ദില്ലിയിലെ കരോള്‍ബാഗില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നളെ പുലര്‍ച്ചെ 5.10 ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. എറണാകുളം ചോറ്റാനിക്കര സ്വദേശി നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ ആണ് മരിച്ചത്.