Tuesday, September 29, 2026

ഷുഗർ കാരണം ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ മിസ് ചെയ്യാറുണ്ടോ ? എന്നാലിതാ ഇനി മുതൽ തുളസിയില കഴിക്കൂ

ഷുഗർ കാരണം ഒരുപാട് പേർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. അതിന് വീട്ടുമരുന്നു ഉത്തമമാണ്. എന്നാൽ തുടക്കത്തിൽ ഇത് പരീക്ഷിക്കാവുന്നതാണ്. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച്‌ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

തുളസിയില അങ്ങനെ തന്നെ വായിലിട്ട് ചവച്ചരച്ച്‌ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ ചിലര്‍ക്ക് ഇതിന്റെ രുചി പെട്ടെന്ന് പിടിക്കണമെന്നില്ല. ഇത്തരക്കാര്‍ക്ക് തുളസിയിലയിട്ട വെള്ളം കുടിക്കാവുന്നതാണ്.

രാത്രി മുഴുവനും ഇലകള്‍ വെള്ളത്തില്‍ മുക്കി വയ്ക്കണം. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കഴിക്കണം. തുളസിയിട്ട് തിളപ്പിച്ച വെള്ളം വലിയ പാത്രത്തിലാക്കി സൂക്ഷിച്ച്‌ ദിവസം മുഴുവന്‍ ഇടവിട്ട് കുടിക്കാന്‍ ശീലിക്കുന്നതും നല്ലതാണ്.

Related Articles

Latest Articles