Wednesday, May 22, 2024
spot_img

ആസ്മ നിങ്ങളെ കഷ്ടത്തിലാക്കുന്നുണ്ടോ ? വീട്ടുവൈദ്യം പരീക്ഷിക്കാം

ആസ്മ എന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്.
ആസ്മ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാന്‍​ കാരണമാകാറുണ്ട്​.

സവാള ഇതിന് വലിയൊരു ആശ്വാസം നൽകും. ഇത് ശ്വാസനാളത്തിലെ തടസം നീക്കാന്‍ സഹായിക്കും. സവാളയില്‍ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പച്ച സവാള കഴിക്കുന്നത്​ മികച്ച ശ്വാസോഛ്വാസത്തിന്​ സഹായകമാണ്.

അതുപോലെ തന്നെ കിടക്കുന്നതിന്​ മുമ്പ് ​ ഒരു ടീ സ്​പുണ്‍ തേനില്‍ ഒരു നുള്ള്​ കറുവാപ്പട്ടയുടെ പൊടി ചേര്‍ത്തു കഴിക്കാം. ഇത്​ തൊണ്ടയിലെ കഫം ഇല്ലാതാക്കും. പകുതി ചെറുനാരങ്ങയുടെ നീര്​ ഒരു ഗ്ലാസ്​ വെള്ളത്തില്‍ മധുരം ചേര്‍ത്ത്​ കഴിക്കുന്നതും നല്ലതാണ്.

Related Articles

Latest Articles