ചേവായൂർ: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ (Kozhikode Childrens Home) നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ കേസിൽ അറസ്റ്റിലായ പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ പോലീസുകാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്ട്ടിന്മേലാണ് സസ്പെന്‍ഡ് ചെയ്തുള്ള തീരുമാനം.
അതേസമയം ഇന്നലെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയ സംഭവത്തില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടന്‍ തന്നെ പിടികൂടിയിരുന്നു. എന്നാൽ കേസിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടത്. എന്നാൽ ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാൻ ഇന്ന് സിഡബ്ല്യുസി യോഗം ചേരും.

