Tuesday, May 14, 2024
spot_img

ഒരിടത്ത് പെഗാസസ്…ഒരിടത്ത് ദിലീപ്…ജനങ്ങളെ പറ്റിക്കാൻ മാമമാധ്യങ്ങൾക്ക് എന്തൊക്കെ വഴികൾ

ഒരിടത്ത് പെഗാസസ്…ഒരിടത്ത് ദിലീപ്…ജനങ്ങളെ പറ്റിക്കാൻ മാമമാധ്യങ്ങൾക്ക് എന്തൊക്കെ വഴികൾ | Pegasus

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനങ്ങൾ ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സർവേ ഇന്നും പൊതുബജറ്റ് നാളേയും അവതരിപ്പിക്കും. അതേസമയം കോവിഡിന്റെയും യു.പി,പഞ്ചാബ് ഉൾപ്പെടെ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ.

അതേസമയം “പെഗാസസ് സെറ്റ് റ്റു റോക്ക് പാർലിമെന്റ് സെഷൻസ് “. ഇന്നത്തെ പ്രധാന മാദ്ധ്യമങ്ങളുടെ തലക്കെട്ടുകൾ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. നാട്ടിൽ അരിയാഹാരം തിന്നുന്നവനൊക്കെ അറിയാം ഈ കാളകൾ എന്തിനാണ് വാല് പോകുന്നതെന്ന്. കൃത്യമായി ടൈംലൈൻ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം ഉണ്ട്. ഓരോ പാർലമെന്റ് സമ്മേളവും തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇത്തരം ഊതിപ്പെരുപ്പിച്ച ബലൂണുകൾ പോലുള്ള ‘വെളിപ്പെടുത്തലുകൾ’ പുറത്തുവിടുന്ന യന്ത്രം സ്റ്റാർട്ട് ചെയ്യുന്ന ഒരു മെക്കാനിസം ഇന്ന് നിലവിലുണ്ട്. അത് കുറേക്കാലം റാഫേൽ ആയിരുന്നു. അത് നനഞ്ഞ പടക്കമായി മാറിയപ്പോൾ പെഗാസസ് എന്ന പേരിലായി. ഇതിലൊന്നും ഒരു കഴമ്പുമില്ലെന്ന് ഇത് ഉന്നയിക്കുന്നവർക്കും അറിയാം ഇതെടുത്ത് പൊക്കിക്കൊണ്ട് ബഹളം വെയ്ക്കുന്നവർക്കും അറിയാം. എന്നാലും ഓരോ തവണയും ഇത്തരത്തിലുള്ള എന്തെങ്കിലും പൊക്കി കൊണ്ടുവരുന്നതിന്റെ ഉദ്ദേശം എന്താണ്?

രാജ്യത്തെ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുക്കളായ നിയമനിർമ്മാണ സഭകൾ പ്രവർത്തിക്കരുത് എന്നത് മാത്രം. അത് തടസ്സപ്പെടാൻ ആവശ്യമായ വഴിമരുന്നായി ഇത്തരത്തിലുള്ള, അതൊക്കെ അച്ചടിക്കുന്ന ന്യൂസ് പ്രിന്റ് കടലാസിന്റെ വില പോലും കൽപ്പിക്കാൻ കഴിയാത്ത വിഷയങ്ങൾ കുരയ്ക്കാനിരിക്കുന്ന ശുനകന്മാർക്ക് മുന്നിലേക്കെറിഞ്ഞു കൊടുക്കുന്ന ‘മാധ്യമ ബ്രോത്തലുകളുടെ’ ഉദ്ദേശം അത് മാത്രമാണ്. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽക്കേ ഷൗട്ടിങ് ബ്രിഗേഡുകൾ പോറ്റി വളർത്തി വരുന്നവർക്ക് ബഹളം വെയ്ക്കുവാൻ അണ്ണാക്കിൽ ഒരു തുടം എണ്ണയുടെ ആവശ്യം മാത്രമേ കാണൂ.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രം നോക്കിയാൽ, കാതലായ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ഭരണ പ്രതിപക്ഷ ഭേദം നോക്കാതെ അവസരം ഒരുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്ന സർക്കാരാണിത്. പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിന് പ്രേമചന്ദ്രനും, രാജേഷിനും ബ്രിട്ടാസിനുമൊക്കെ അനുമോദനങ്ങൾ വന്നിട്ടുള്ളത് അവർ തന്നെ അസഹിഷ്ണുക്കൾ എന്നും ഫാസിസ്റ്റുകൾ എന്നും വിളിക്കുന്ന ബിജെപിയുടെ റാങ്കിൽ നിന്നാണ്. അതുപോലെ തന്നെ രാഷ്ട്രപുരോഗതിയ്ക്ക് ആവശ്യമായ ഒട്ടനവധി നിയമ നിർമ്മാണങ്ങൾ നടത്താനും മുൻസർക്കാരുകളെക്കാൾ പ്രതിജ്ഞാബദ്ധത പുലർത്തിവരുന്ന സർക്കാരുമാണ് ഇത്. എന്നാൽ അതെ സമയം നടപടികൾ തടസ്സപ്പെടുത്തി ബഹളം വയ്ക്കുന്നതിന് മാത്രമാണ് മിക്കവാറും സമ്മേളനങ്ങൾക്ക് ഇവിടുത്തെ പ്രതിപക്ഷം സഭയിൽ എത്തുന്നത്. നമ്മുടെയൊക്കെ നികുതിപ്പണത്തിൽ നിന്നും ഗണ്യമായ ഒരു തുക പാഴാക്കിക്കൊണ്ടാണ് അവരെ നാം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള വിളയാട്ടം. അതിനിയും തുടരുവാൻ തന്നെയാണ് ഒരുക്കം കൂട്ടുന്നത്.

ഇനി ഇവരൊക്കെ കുത്തിമറിച്ചു കൊണ്ടുവരുന്ന പെഗാസസ് വിഷയം തന്നെ എടുക്കൂ. രാജ്യസുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങളെയും കുറ്റാവാളികളെയും ട്രാക്ക് ചെയ്യാനുമൊക്കെ സർവേലൻസ് ഇല്ലാതെ നടത്താൻ കഴിയുമോ? ഇന്ന് ലോക്കൽ പോലീസുകാർ വരെ നിരീക്ഷിക്കാൻ മൊബൈൽ ട്രാക്കിങ് ഉപയോഗിക്കുന്നുണ്ട്. അങ്ങിനെയുള്ള സമയത്ത് അത്തരത്തിലുള്ള ഏറ്റവും ആധുനികമായ ഒരു സർവേലൻസ് സോഫ്ട്വെയറിന്റെ സഹായം തേടുന്നതിൽ എന്താണ് തെറ്റ്. ഇനി അതുകൊണ്ട് രാഷ്ട്രീയ ശത്രുക്കളെ നിരീക്ഷിക്കുന്നു എന്ന് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് സംശയമുള്ള തങ്ങളുടെ ഉപകരണങ്ങൾ സബ്മിറ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്യാനുള്ള അവസരവും കോടതി നല്കിയിട്ടുണ്ട്. അതിന് മുതിരാതെ ബഹളം വെക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്. അതല്ല എല്ലാ വിവരങ്ങളും വേണമെങ്കിൽ അത് വിദഗ്ധ അന്വേഷണ സമിതിയ്ക്ക് മുന്നിൽ സമർപ്പിക്കാനുള്ള സന്നദ്ധതയും സർക്കാർ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ബഹളം കൂട്ടേണ്ടത്?

അവസാനമായി ഇത്തരം വിഷയങ്ങൾ സഭാ സമ്മേളനങ്ങൾക്ക് തൊട്ട് മുമ്പ് പബ്ലിഷ് ചെയ്യുവാൻ ചില സവിശേഷ താൽപ്പര്യങ്ങൾ വെച്ച് പുലർത്തുന്ന ന്യൂയോർക്ക് ടൈംസ് പോലുള്ള വിദേശ മാധ്യമ സ്ഥാപനങ്ങളെ ഇവിടുത്തെ പ്രതിപക്ഷം സ്വാധീനിക്കുന്നതാണോ, അതോ മറിച്ച് ഇവിടുത്തെ പ്രതിപക്ഷത്തെ സ്വാധീനിച്ച് അവർക്ക് അജണ്ട സെറ്റ് ചെയ്യാനുള്ള കളികൾ ഇത്തരത്തിലുള്ള മാധ്യമ സ്ഥാപനങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്നതാണോ എന്നുള്ള ചോദ്യങ്ങൾക്ക് കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. വേണ്ടിവന്നാൽ അതിനും പെഗാസസിനെ ഉപയോഗിക്കണം.

Related Articles

Latest Articles