ഭരത്പൂര്‍: കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 24 കാരിയായ വിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ഭരത്പൂരിലെ സെവാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആണ് സംഭവം. പ്രതി കഴിഞ്ഞ ഒരു മാസത്തിനിടെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ട് തവണ ബലാത്സംഗം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. പരിചയക്കാരനായ രാകേഷ് ജാതവ് എന്നയാള്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
2021 ഡിസംബര്‍ 31-ന് പ്രതി യുവതിയെ ഫത്തേപൂര്‍ സികാരിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രതി സ്ത്രീയുടെ 2 വയസ്സുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാള്‍ യുവതിയുടെ സമ്മതമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും തുടങ്ങി. ഫത്തേപൂര്‍ സികാരിയിലെ ഒരു ഹോട്ടലില്‍ വച്ച് പെൺകുട്ടി നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി വായില്‍ തുണി തിരുകി കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്കി.

