Thursday, October 29, 2026

മീഡിയ വണ്‍ ചാനലിന് വീണ്ടും വിലക്ക്; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലം തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ അറിയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്തതയിലുള്ള മീഡിയ വൺ ചാനലിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വിലക്കേർപ്പെടുത്തുന്നത്.

നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Latest Articles