ദില്ലി: വിള വിലയിരുത്തല്‍, കീടനാശിനികള്‍, പോഷകങ്ങള്‍ തുടങ്ങിയവ തളിക്കുന്നതിന് കിസാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കാര്‍ഷിക, ഗ്രാമീണ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ധനസഹായം നല്‍കുന്നതിന് നബാര്‍ഡ് വഴി ഫണ്ട് ലഭ്യമാക്കും. മാത്രമല്ല സ്റ്റാര്‍ട്ടപ്പുകള്‍ എഫ്പിഒകളെ പിന്തുണയ്ക്കുകയും അതിലൂടെ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ നല്‍കുകയും ചെയ്യും.
ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റല്‍ രൂപ 2022-23 മുതല്‍ ആര്‍ബിഐ പുറപ്പെടുവിക്കും. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കാൻ സഹായകരമാകും.

