Friday, October 9, 2026

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് അഞ്ചാം ഘട്ടം: ജീവനുണ്ടെങ്കില്‍ മാത്രമേ ജീവിതമുളളൂ: നിര്‍മ്മല സീതാരാമന്‍

ദില്ലി: രാജ്യം നിര്‍ണായകഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് പ്രതിസന്ധി അവസരമാക്കി സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം.

ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നിവയില്‍ ഒട്ടേറെ പ്രഖ്യാപനം നടത്തി. വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിനാളുകള്‍ക്ക് നേരിട്ട് പണം നല്‍കിയെന്നു ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രി വിശദീകരിച്ചു.

ഇന്നത്തെ പ്രഖ്യാപനം ഏഴു മേഖലകളിലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

കൊവിഡനന്തര വിദ്യാഭ്യാസത്തിന് പുതിയ മുഖം.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി
സ്വയംപ്രഭാ വിദ്യാഭ്യാസ ചാനല്‍. പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതി,
ഒരു രാജ്യം ഒരു ഡിജിറ്റല്‍ ചാനല്‍, ഭിന്നശേഷിക്കാര്‍ക്ക്് സ്‌പെഷ്യല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികള്‍ക്ക് മനോദര്‍പ്പണ്‍ പദ്ധതി.

തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി 40,000 കോടി രൂപ. 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യം. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം

താഴെതട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കൂടുതന്‍ ധനസഹായം, പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രികള്‍ നിര്‍മ്മിക്കും.

കമ്പനി നിയമങ്ങളില്‍ സമൂല മാറ്റംവരുത്തും.
പൊതുമേഖലാസ്ഥാപനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തും

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവിന്റെ 85% വഹിച്ചതും കേന്ദ്രസര്‍ക്കാര്‍

വായ്പ്പാ പരിധി 3 ശതമാനത്തില്‍നിന്ന് 5 ശതമാനമായി ഉയര്‍ത്തി

Related Articles

Latest Articles