Saturday, November 14, 2026

‘ട്രാക്ക് സപ്ലൈകോ ആപ്പ്’; മാവേലി സ്റ്റോര്‍ ലൊക്കേഷന്‍ ഇനി ഇതിലൂടെ കണ്ടെത്താം

തിരുവനന്തപുരം: ഇനി മാവേലി സ്റ്റോർ ലൊക്കേഷൻ കണ്ടെത്താൻ ബുദ്ധിമുട്ടണ്ട. ‘ട്രാക്ക് സപ്ലൈകോ ആപ്പ് നിങ്ങളെ സഹായിക്കും. സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈല്‍ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കി.

സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ നടത്തിയ മത്സര വിജയികളെ ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു.

സപ്ലൈകോ എം.ഡി സഞ്ജീവ് കുമാര്‍ പട്‌ജോഷി, സപ്ലൈകോയിലെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Latest Articles