Tuesday, September 22, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അച്ഛന്‌ ഇരട്ട ജീവപര്യന്തം

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

രതീഷ് എന്ന യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്. തട്ടിക്കൊണ്ടു പോയ ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. അച്ഛനേയും യുവാവിനേയും ഒന്നും രണ്ടും പ്രതികളാക്കി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കാമുകനേയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Related Articles

Latest Articles