Saturday, November 21, 2026

സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുന്‍കാമുകിയെ ബ്ലാക് മെയില്‍ ചെയ്തു; പ്രതിക്ക് 2 വർഷം തടവ്

ദുബായ്: സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുന്‍ കാമുകിയെ ബ്ലാക് മെയില്‍ ചെയ്ത സംഭവത്തില്‍ 34 വയസുകാരന് യുഎഇയില്‍ ശിക്ഷ വിധിച്ചു. കേസില്‍ പ്രവാസി യുവാവിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാട് കടത്താനുമാണ് വിധിച്ചിരിക്കുന്നത്. ഇയാള്‍ കാമുകിയുടെ സഹോദരനും ഭര്‍ത്താവിനും ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം. ഫോണ്‍ മോഷണം പോയെന്നും തന്റെ മുന്‍കാമുകന്‍ ബന്ധം തുടരാന്‍ ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നും കാണിച്ചാണ് യുവതി പോലീസില്‍‌ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ് വഴി അയച്ചുകൊടുത്തുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. യുവതിയുടെ ഫേസ്‍ബുക്കിലും ഇവ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Related Articles

Latest Articles