Saturday, November 21, 2026

പ്രസവശേഷം വയര്‍ കുറയാന്‍ നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ ? എങ്കിൽ ആപത്ത് !!!

പ്രസവത്തിനു ശേഷം ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതല്‍ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം തന്നെ അമ്മ പഠിച്ചുവരുന്ന സമയമാണ്. എന്നാൽ ഈ സമയത്ത് തന്റെ ശരീരം പഴയത് പോലെ മാറ്റിയെടുക്കണമെന്ന് പലർക്കും ആഗ്രഹമുണ്ട്.

പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മര്‍ദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തില്‍ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് ചെയ്യേണ്ടത്.

പെല്‍വിക് ഫ്ളോര്‍ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗല്‍ വ്യായാമങ്ങള്‍. ഇവ ഈ ആറാഴ്ച കാലയളവിൽ തന്നെ ചെയ്യാൻ സാധിക്കും. പ്രസവത്തെ തുടര്‍ന്ന് അയഞ്ഞ പെരിനിയല്‍ പേശികളെ ശക്തിപ്പെടുത്താന്‍ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച്‌ ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.

Related Articles

Latest Articles